×

ഇത് വെറും കാടല്ല, അലർജി മുതൽ പ്രമേഹം വരെ മാറ്റുന്ന ഔഷദമാണ്

ചൊറിയണം എന്ന സസ്യം എല്ലാവർക്കും അറിയാം. തൊട്ടാൽ തന്നെ ചൊറിയും നീരും ഉണ്ടാവുന്ന ഈ സസ്യത്തിന് പല നാട്ടിലും പല പേരുകൾ ഉണ്ട്. തൂവ എന്നും കൊടൂത്ത എന്നും അറിയപ്പെടുന്ന ഇത് ഒരു ഔഷധ സംസ്യമാണ് കൂടാതെ ഭക്ഷ്യ യോഗ്യമായ നല്ലൊരു ഇല കൂടിയാണ്. തൊട്ടാൽ ചൊറിയുമെങ്കിലും ഭക്ഷണമായി കഴിച്ചാൽ പുറത്തുള്ള നമ്മളുടെ ചൊറിച്ചിലും അലർജിയും ഒക്കെ പോവും എന്ന വിരോധാഭാസം കൂടിയുണ്ട് ഇതിന്. പല ആരോഗ്യപ്രശ്ങ്ങൾക്കും ഉത്തമമായ ഒരു പരിഹാരം ആണ് ഈ ചൊറിയണം എന്ന സസ്യം.

പലർക്കും ഉണ്ടാകുന്ന യൂറിനറി ഇൻഫെക്ഷൻ അതിന്റെ മൂലം ഉണ്ടാകുന്ന കൈയിലും കാലിലും നീര് വരുന്ന അവസ്ഥ ഇതിന് നല്ലൊരു മരുന്നാണ് ചൊറിയണം ഇട്ട് തിളപ്പിച്ച വെള്ളം. ദഹന സംബന്ധമായ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാര മാർഗമാണ്. പ്രായ സംബദ്ധമായ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകുന്ന മുട്ടുവേദന കൈ കാൽ വേദന എന്നിവ മാറ്റാൻ ഇത് സഹായിക്കും. ചൊറിയണത്തിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് സത്ത് ഈ പ്രശ്നങ്ങൾ മാറ്റാൻ ഉതകുന്നതാണ്. ചൊറിയണം തോരൻ ഉണ്ടാക്കിയോ അല്ലെങ്കിൽ മറ്റു കറികളുടെ കൂടെ ഇട്ടോ കഴിക്കാവുന്നതാണ്.

തൈറോയ്ഡ് ഉള്ളവർക്ക് ചൊറിയണം നല്ലൊരു മെഡിസിൻ ആണ്. ചൊറിയണം ഇട്ട് തെളപ്പിച്ചശേഷം തണുത്ത ശേഷം അതിലേക്ക് കുറച്ചു തേൻ ആക്കി കുടിക്കുന്നത് തൈറോഡിന് നല്ലതാണ്. കൂടാതെ ഇത് രക്തവർധനവിനും രക്ത ശുദ്ധിക്കും നല്ലതാണ്. വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ ധാരാളം അടങ്ങിയ സംസ്യമാണ് ഇത്. കൂടാതെ പൊട്ടാസ്യം, ക്ലോറോഫിൽ, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിട്ടുണ്ട്. ചൊറിയണത്തിന്റെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹവും, ഷുഗറും കുറയാൻ സഹായിക്കും.

ചൊറിയണം വച്ച് എളുപ്പത്തിൽ തോരൻ ഉണ്ടാക്കാൻ കഴിയും. ഇത് പറിച്ച്തണ്ടും പൂവും കളഞ്ഞു ഇല മാത്രം ഒരു പാത്രത്തിലേക് എടുക്കുക. ശേഷം ഇതിന്റെ ചൊറിച്ചിൽ മാറാൻ ചൂട് വെള്ളത്തിലേക്ക് ഇട്ടാൽ മതി. 1 minute വച്ചാൽ മതി, പച്ച കളർ മുഴുവനായി മാറാൻ നിൽക്കണ്ട. ശേഷം ഇത് നന്നായി കഴുകിയെടുക്കുക. ശേഷം സാധാരണ തോരൻ ഉണ്ടാക്കുന്നതുപോലെ ഉണ്ടാക്കാവുന്നതാണ്. എങ്ങനെ രുചിയോടുകൂടി ചൊറിയണം തോരൻ ആക്കാം എന്നറിയാൻ താഴെ കാണുന്ന വീഡിയോ കാണുക.