കറ്റാർവാഴ വളരെ നല്ലൊരു ഔഷധസസ്യമാണെന്ന് എല്ലാവർക്കും അറിയാം. ഒട്ടനവധി ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരമാണ് കറ്റാർവാഴ എന്നാലും പ്രധാനമായും ഉപയോഗിക്കുന്നത് സൗന്ദര്യവർദ്ധക വസ്തു ആയിട്ടാണ്. മുടികൊഴിച്ചിൽ മാറ്റാനും ഫേഷ്യലായും ഒക്കെ കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. വിറ്റാമിൻ എ സി ഇ എന്നിവ കറ്റാർവാഴയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിൻ ബി 1 ബി 2 ബി 6 ബി 12 തുടങ്ങിയ വിറ്റാമിനുകളും.
കറ്റാർവാഴയിൽ ഉണ്ട്. ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ കറ്റാർവാഴ കൊണ്ട് മാറ്റാൻ പറ്റും. കൊളസ്ട്രോൾ കുറയ്ക്കാനും കറ്റാർവാഴയ്ക്ക് സാധിക്കും. കറ്റാർവാഴ കൊണ്ടുള്ള ജ്യൂസ് ആരും അധികം കേട്ടിരിക്കാൻ വഴിയില്ല. കറ്റാർവാഴ കൊണ്ട് നമുക്ക് ജ്യൂസ് ഉണ്ടാക്കാൻ പറ്റും. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് കറ്റാർവാഴ ഉപയോഗിച്ചുള്ള ജ്യൂസ്. ഇതിനായി കറ്റാർവാഴയുടെ മധ്യഭാഗത്തുള്ള തണ്ട് പൊട്ടിച്ചെടുക്കുക.
ഇതിൽ നിന്നും അതിന്റെ ജെല്ല് വേർതിരിച്ച് എടുക്കുക. ഈ ജെല്ലിലേക്ക് ആവശ്യമായ വെള്ളം ഒഴിച്ച് മിക്സ് ആക്കുക. എന്നിട്ടത് ജ്യൂസ് അടിക്കാൻ കഴിയും. മൂന്ന് നാല് ദിവസം വരെ ഈ ജ്യൂസ് ഉപയോഗിക്കാൻ കഴിയും. കാൽസ്യം, പൊട്ടാസ്യം, സിംഗ്, അമിനോ ആസിഡ് തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. വയറിൽ നല്ല ബാക്ടീരിയകൾ വളരാൻ കറ്റാർവാഴ ജ്യൂസ് സഹായിക്കും. ഇത് ദഹനം നല്ല രീതിയിൽ നടക്കാൻ കാരണമാകും.
ആമവാതം പരിഹരിക്കാൻജ്യൂസ് കുടിച്ചാൽ മതി. സന്ധിവേദനയും ക്ഷീണവുമൊക്കെ അകറ്റാൻ ഇത് സഹായിക്കും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ എല്ലാ ദിവസവും ഡേറ്റിന്റെ കൂടെ ഒരു ഗ്ലാസ് കറ്റാർവാഴ ജ്യൂസ് ഉൾപ്പെടുത്തിയാൽ നല്ല ഫലം കിട്ടും. ശരീരത്തിൽ അടഞ്ഞിരിക്കുന്ന കൊഴുപ്പ് കളഞ്ഞ് അമിതവണ്ണം ഉള്ളവർക്ക് തടി കുറയാൻ സഹായിക്കും.
പല്ലിന്റെ ശക്തി വർധിപ്പിക്കാനും കറ്റാർവാഴ ഉപയോഗിക്കാറുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹം കുറയ്ക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും. വായിൽ ഉണ്ടാകുന്ന നാറ്റം ഒഴിവാക്കാൻ കറ്റാർവാഴയുടെ ജ്യൂസ് ഉപയോഗിച്ച് വായ കഴുകിയാൽ മതി. വയറിലുള്ള വിഷാംശം പുറന്തള്ളാനും കറ്റാർവാഴയുടെ ജ്യൂസ് കുടിച്ചാൽ മതി. കറ്റാർവാഴയുടെ ഗുണങ്ങൾ അറിയാതെ പോകരുത്. കൂടുതൽ വിശദമായ വിവരങ്ങൾക്കായി താഴെയുള്ള വീഡിയോ കാണുക.