×

നെഞ്ച് വേദന ഹാർട് അറ്റാക്ക് ആണോ അല്ലയോ എന്ന് എങ്ങനെ തിരിച്ചറിയാം.

നെഞ്ചിന്റെ ഭാഗത്തുനിന്ന് ശക്തമായ വേദനയുണ്ടാവുക , കയ്യിലേക്കോ കഴുത്തിലേക്ക് വേദന വരിക ശരീരം വിയർക്കുക ക്ഷീണം അനുഭവപ്പെടുക ഇങ്ങനെ വരുന്ന പെയിനാണ് സാധാരണയായി ഹൃദയസംബന്ധമായത്. ഇങ്ങനെയുള്ള അവസ്ഥയിൽ എത്രയും പെട്ടെന്ന് തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ് ഹോസ്പിറ്റൽ പോകേണ്ടതാണ്. അതല്ലെങ്കിൽ രാസകോശം സംബന്ധമായ ന്യുമോണിയ പോലുള്ളവ നെഞ്ച് വേദനയായി പ്രേസേന്റ് ചെയ്യാം. നെഞ്ച് വേദനയുടെ കൂടെ ചുമയോ പനിയോ ശ്വാസംമുട്ട് ഉണ്ടെങ്കിൽ അത് ശ്വാസകോശം സംബന്ധമായ പ്രശ്നമായിരിക്കാം.

വേദനയുടെ കൂടെ ഭാരം കുറയുക വിശപ്പ് കുറയുക തുടങ്ങിയ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ടതാണ് ഇത് കാൻസറിന്റെ ലക്ഷണം ആകാം. എല്ലും ജോയിന്റും സംബന്ധമായ വേദനകൾ അല്ലെങ്കിൽ പ്രശ്നങ്ങൾ വരുമ്പോഴും നെഞ്ചുവേദന വരാം. ഇത് എങ്ങനെ മനസ്സിലാക്കാം എന്ന് ചോദിച്ചാൽ ശ്വാസകോശ സംബന്ധമായ വേദന ആയാലോ ഹൃദയസംബന്ധമായ വേദന ആയാലോ പുറത്ത് തൊട്ടു കഴിഞ്ഞാൽ വേദന അനുഭവപ്പെടില്ല , എന്നാൽ ഇത്തരം എല്ലിന്റെയോ ജോയിന്റിന്റെയോ പ്രശ്നമുണ്ടാക്കുന്ന വേദന പുറത്ത് പ്രെസ്സ് ചെയ്യുമ്പോൾ വേദന ഉണ്ടാകും .

ചുമക്കുമ്പോൾ തുമ്മുമ്പോൾ അവിടെ വേദന ഉണ്ടാകും. ഇത് കൂടുതലായി കാണപ്പെടുന്നത് കൈ അധ്വാനം കൂടുതൽ വേണ്ട ജോലി ചെയ്യുന്ന ചെറുപ്പക്കാരിലാണ് . ശരിയല്ലാതെ ജോലി ചെയ്യുന്ന ആൾക്കാരിൽ ഇത്തരം വേദന ഉണ്ടാകും. ടൈപ്പിസ്റ്റുകളും അല്ലെങ്കിൽ കമ്പ്യൂട്ടർ കൂടുതൽ നേരം വർക്ക് ചെയ്യുന്ന ടൈപ്പ് ചെയ്യുന്ന ആൾക്കാരിൽ ഇത് കൂടുതലായി കാണും . നേരെ ഇരിക്കാതെയോ അതല്ലെങ്കിൽ കുറേനേരം ജോലി ചെയ്യുകയോ.

ചെയ്യുമ്പോഴാണ് ഇത്തരം വേദനകൾ ഉണ്ടാകുന്നത് . ഇത് ഈ ഭാഗത്ത് മസിൽ പെയിൻ ഉണ്ടാകുമ്പോൾ വേദന ഉണ്ടാകും. ഈ വേദനയൊക്കെ നമുക്ക് എവിടെയാണ് വേദനയുള്ളത് അവിടെ തൊടുമ്പോൾ മനസ്സിലാവുന്ന തരത്തിലുള്ള വേദനകളാണ്. വയറ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പാൻക്രിയാസ് ആഗ്നേയ ഗ്രന്ഥി എന്നിവയ്ക്ക് ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ നെഞ്ചുവേദന ഉണ്ടാകും. നിങ്ങൾക്ക് ഇതുമായി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കാണുന്ന വീഡിയോ സന്ദർശിക്കാവുന്നതാണ് .