ഉണക്കമുന്തിരി കഴിക്കുമ്പോൾ ഈ തെറ്റുകൾ ചെയ്യരുത്. കഴിക്കേണ്ട വിധം ഇങ്ങനെ

ഉണക്കമുന്തിരി ഏറെ ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഡ്രൈ ഫ്രൂട്ട് ആണ്. ഇത് ഒരു പിടി രോഗങ്ങളെ തടഞ്ഞു നിർത്താൻ സഹായിക്കുന്നു. വെള്ളത്തിലിട്ട് കുതിർത്ത് കഴിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ ഊർജ്ജം എളുപ്പത്തിൽ ലഭ്യമാകുന്നു. ക്ഷീണം മാറുവാനുള്ള നല്ലൊരു വഴി കൂടിയാണിത്. നല്ല ശോധനം കിട്ടാനുള്ള ഒരു എളുപ്പ മാർഗം കൂടിയാണിത്. ഇതിലെ ഫൈബറുകൾ ശരീരത്തിൽ അലിഞ്ഞുചേരാൻ സഹായിക്കുന്നു.

പ്രത്യേകിച്ചും കുട്ടികൾക്ക് ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇത് കുതിരാതെ കഴിക്കുമ്പോൾ ചിലർക്കെങ്കിലും മലബന്ധം അനുഭവപ്പെടാറുണ്ട്. അതിനാൽ ഇത് കുതിർത്തിട്ട് കഴിക്കുമ്പോഴാണ് നമുക്ക് ഇതിന്റെ ശരിയായ ഗുണം ലഭ്യമാകുന്നത്. ഉണക്ക മുന്തിരിയിൽ കാൽസ്യം അടങ്ങിയിരിക്കുന്നു.കുതിർത്തു കഴിക്കുമ്പോൾ ഉണക്കമുന്തിരി ശരീരം ഇത് പെട്ടെന്ന് ചെയ്യുന്നു. അതുകൊണ്ടാണ് എല്ലുകളുടെ ആരോഗ്യത്തിന് ഉണക്കമുന്തിരി ഏറെ നല്ലതാണെന്ന് പറയുന്നത്.

അസിഡിറ്റി കുറയ്ക്കാനും നല്ലൊരു പ്രതിവിധി കൂടിയാണ് ഉണക്കമുന്തിരി. ഇതിലെ ആന്റിഓക്സിഡന്റ് ശരീരത്തിൽ അലിഞ്ഞുചേരാൻ ഉണക്കമുന്തിരി വെള്ളത്തിലിട്ടു തന്നെ കഴിക്കണം. രക്തം കൂടുന്നത് കൊണ്ട് തന്നെ ചർമ്മത്തിളക്കത്തിനും ചർമ്മം ആരോഗ്യത്തിനും, ഹൃദയാരോഗ്യത്തിനും മുടിവളർച്ചയ്ക്കും ദിവസവും ഉണക്കമുന്തിരി ഏറെ നല്ലതാണ്.ഒരു ദിവസത്തേക്ക് ഒരു ടീ സ്പൂൺ ഉണക്കമുന്തിരി എന്ന തോതിലാണ് സാധാരണ കഴിക്കേണ്ടത്.

തലേദിവസം രാത്രി ആവശ്യമായ ഉണക്കമുന്തിരി എടുത്ത് നന്നായിട്ട് കഴുകി കുറച്ചു വെള്ളം മാത്രം ഇതിലേക്ക് ഒഴിച്ച് കൊടുക്കുക. പിറ്റേന്നേക്ക് ഇത് നന്നായിട്ട് കുതിർന്നു വന്നിട്ടുണ്ടാവണം. ശേഷം ഞരടി പിഴിഞ്ഞെടുക്കാം അതിനുശേഷം ഒരു അരിപ്പയിൽ ഇത് അരിച്ചെടുത്തു വെള്ളം മാത്രമായിട്ട് എടുക്കാം. നല്ലൊരു ആരോഗ്യധായകം കൂടിയായ ഇത് എല്ലാവർക്കും ഒരുപോലെ ഉത്തമമാണ്.