ഏതു മുഖക്കുരുവും മാറാൻ ഈ വിദ്യ ഉപയോഗിച്ചാൽ മതി

എല്ലാവരിലും കാണുന്ന പ്രധാനപ്പെട്ട ഒരു ബുദ്ധിമുട്ടാണ് മുഖക്കുരു. 13-15 വയസ്സ് മുതൽ 23-25 വയസ്സുവരെ കൂടുതലായും മുഖക്കുരു കണ്ടുവരുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ ചേഞ്ചസ് കൊണ്ടാണ് മുഖക്കുരു വരുന്നത്. മറ്റൊരു പ്രധാന കാരണമാണ് തലയിൽ ഉണ്ടാവുന്ന താരം നെറ്റിയിലും പുറത്തും ഉണ്ടാകുന്ന കുരുക്കൾ മിക്കസമയത്തും ഈ താരൻ മൂലമാണ് ഉണ്ടാകുന്നത്. ആ സന്ദർഭങ്ങളിൽ മുഖക്കുരു മാറാൻ താരൻ ചികിത്സിച്ച് മാറ്റേണ്ടതാണ്.

ഓയിൽ സ്കിൻ ഉള്ളവർക്ക് മുഖക്കുരു വരാനുള്ള സാധ്യത കൂടുതലാണ്. വെയിലത്തൊക്കെ പോകുമ്പോൾ സൺ ക്രീം യൂസ് ചെയ്യാൻ എങ്കിലും വിപണിയിൽ കിട്ടുന്ന എല്ലാ മേക്കപ്പ് വസ്തുക്കളും മുഖത്ത് തേക്കുന്നത് മുഖക്കുരു കൂടുന്നതിന് കാരണമാകുന്നു. പെൺകുട്ടികളിൽ പിസിഒഡി ഉള്ളവർക്ക് മുഖക്കുരു വരാനുള്ള സാധ്യതയുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രംമെഡിസിനുകൾ ഉപയോഗിക്കുക. രാവിലെ മുഖത്ത് മെഡിസിനുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.

രാത്രി സമയത്ത് മുഖത്ത് ഏതെങ്കിലും തരത്തിലുള്ള മെഡിസിനുകൾ തേച്ച് ഉറങ്ങാൻ കിടക്കുന്നത് സൈഡ് എഫക്ട് ഉണ്ടാക്കുന്നതായി കാണുന്നു. സാധാരണയായി എല്ലാ കടകളിലും ലഭിക്കുന്ന ത്രിഫ്ല ചൂർണം പോലുള്ള ആയുർവേദിക് വരുന്നത് മരുന്നുകൾ മുഖ ലേപനത്തിനായി ഉപയോഗിക്കാം. കസ്തൂരി മഞ്ഞൾ ഉപയോഗിക്കുന്നത് മുഖക്കുരു മാറ്റാൻസഹായിക്കും. നിംബ ചൂർണ്ണവും ത്രിഫ്ല ചൂർണ്ണവും കസ്തൂരി മഞ്ഞളും മിക്സ് ചെയ്തു മുഖത്ത് തേക്കാവുന്നതാണ്.

നല്ലത് മുഖക്കുരു ഉണ്ടാകുന്നുണ്ടെങ്കിൽ ആര്യവേപ്പിന്റെ ഇല അരച്ചതും കറ്റാർവാഴയും മഞ്ഞളും ആ ഭാഗത്ത് തേച്ചുപിടിപ്പിച്ചാൽ മതി. ഒരു ഉള്ള സമയത്ത് മുഖത്ത് കൂടുതൽ ശക്തമായ രീതിയിൽ കൈകൊണ്ട് ഉരച്ചു കഴുകാൻ പാടില്ല. എണ്ണാഹാരങ്ങൾ അൽഫാം, ഷവർമ പോലുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുന്നത് മുഖക്കുരു കുറയ്ക്കാൻ സഹായിക്കും. നന്നായിട്ട് വെള്ളം കുടിക്കുന്നതും മുഖക്കുരു തടയാൻ സഹായിക്കും.