രൂപവും ഭാവവും കണ്ട് നല്ലവരോ ചീത്തയാളുകളോ എന്ന് ഒരിക്കലും വിലയിരുത്തരുത്….

പുറംമോടി കണ്ടുകൊണ്ട് ഒരാളെയും വിലയിരുത്തരുത്. കാണാൻ നല്ല ഭംഗിയുള്ള സൗന്ദര്യമുള്ളതും നല്ല വസ്ത്രങ്ങൾ ധരിച്ചതുമായ എല്ലാവരും നല്ല വ്യക്തികൾ ആവണമെന്നില്ല. കാണാൻ ഒരു ഭംഗിയുമില്ലാതെ നല്ല വസ്ത്രങ്ങൾ അല്ലാതെ ചീത്ത വസ്ത്രങ്ങൾ ധരിച്ച എല്ലാവരും ചീത്തയാളുകൾ ആവണമെന്നില്ല. അതുകൊണ്ടാണ് കാഴ്ചയിലല്ല ഒരുവന്റെ വ്യക്തിത്വം ഉള്ളത് എന്ന് പറയുന്നത്. ഓരോരുത്തരുടെയും ഭംഗി ഇരിക്കുന്നത് അവരുടെ സ്വഭാവത്തിലും.

പ്രവർത്തിയിലും ആണ്. ബാംഗ്ലൂരിൽ കെ ആർ പുരത്ത് താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. ഒരു പാവപ്പെട്ട വീട്ടിൽ ജീവിച്ചിരുന്ന ഒരു യുവാവായിരുന്നു അവൻ. അവൻ മാന്യനും സൽസ്വഭാവിയും ആയിരുന്നു. സുഷൻ എന്നായിരുന്നു അവൻറെ പേര്. അവൻറെ വീട്ടിൽ അവനെ കൂടാതെ അവൻറെ അമ്മയും ഒരു സഹോദരിയുമാണ് ഉണ്ടായിരുന്നത്. പാവപ്പെട്ട അവൻ ഒരു ചെറിയ വീട്ടിലാണ് തൻറെ അമ്മയെയും സഹോദരിയെയും കൊണ്ട് ജീവിച്ചിരുന്നത്.

കെ ആർ പുറത്തുള്ള അവൻറെ വീടിനെ അടുത്തായി ഒരു ചെറിയ പാനിപൂരി കടയാണ് അവൻ നടത്തിയിരുന്നത്. ആ വരുമാനം കൊണ്ടായിരുന്നു അവനും അവന്റെ അമ്മയും സഹോദരിയും ജീവിച്ചിരുന്നത്. ഒരു ദിവസം അവൻ അവന്റെ കടയിൽ ഇരിക്കുമ്പോൾ ഒരു പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത്.

അവൻറെ കണ്ണിൽ പെടാൻ ഇടയായി. അവൻ അവളെ ശ്രദ്ധിച്ചു നോക്കിയപ്പോൾ അവൾ എന്തോ മറക്കുന്നതായി അവന് മനസ്സിലായി. അവളുടെ വസ്ത്രം അല്പം കീറിയതായി അവൻ കണ്ടു.അവൾ എങ്ങനെയെങ്കിലും സൈക്കിളിൽ നിന്ന് വീണിട്ടുണ്ടാകും എന്ന് അവന് തോന്നി. അവൻ ആ പെൺകുട്ടിയോട് അല്പസമയം അവിടെ നിൽക്കാനായി പറഞ്ഞു. അല്പം പരിഭ്രമിച്ചെങ്കിലും ആ പെൺകുട്ടി അത് അനുസരിച്ചു.