കഞ്ഞി വെള്ളത്തിൽ ഇതൊന്ന് ഇട്ടു നോക്കു നിങ്ങളുടെ മുടി തഴച്ചു വളരും

നിസ്സാരമായി കാണുന്ന ഒരു പാനീയമാണ് കഞ്ഞിവെള്ളം. എന്നാൽ ശരീരത്തിന് ഏറെ ഗുണകരമായ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് ഇത് . ഒരു ഗ്ലാസ് കഞ്ഞി വെള്ളം കുടിക്കുന്നത്ക നമ്മളുടെ ആരോഗ്യത്തിനു വളരെ നല്ലതാണ് എന്ന്ക അറിയാമായിരിക്കും. ദഹന പ്രശ്നങ്ങൾ മാറ്റുവാനും തളർച്ച ക്ഷീണം എന്നിവ മാറ്റുവാനും ഇത് ഒരുപാട് സഹായിക്കും. എന്നാൽ കഞ്ഞിവെള്ളം മുടി വളരാൻ സഹായിക്കും .

എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ. പലർക്കും ശരീര സൗന്ദര്യത്തിന്റെ പ്രധാന സങ്കൽപ്പമാണ് മുടി. എന്നാൽ ഇന്നത്തെ കാലാവസ്ഥയിലായാലും ചുറ്റുപാടുകൾ മാറുന്നതിനനുസരിച്ചും വെള്ളം മാറി മാറി കുളിക്കുന്നത് മൂലവും മുടി കൊഴിച്ചിൽ ധാരാളമായി കണ്ടു വരുന്നു. ഇത് തടയാൻ പലരും പല വഴികളും അന്വേഷിക്കുന്നുണ്ടെങ്കിലും കാര്യമായ ഫലം തരുന്നവ ചുരുക്കമാണ് എന്നതാണ് യാഥാർഥ്യം.

എന്നാൽ പഴയ ആൾക്കാർ ചെയ്തു വന്നതും നാം അറിയാതെ പോയതുമായ ഒരു വിദ്യയുണ്ട്. അതിനായി തലേന്ന് രാത്രിയിൽ കഞ്ഞിവെള്ളം എടുത്ത ശേഷം അതിലേക്ക് കുറച്ച് ഉലുവ കൂടി ചേർത്ത് മിക്സ് ആക്കി വെക്കുക. അടുത്ത ദിവസം ഇങ്ങനെ ആക്കിവെച്ച മിശ്രിതം ഒരു കപ്പിലേക്ക് അരിച്ചെടുക്കുക. ഉലുവ പൂർണ്ണമായും അരിച്ചു മാറ്റുക. ഈ മിശ്രിതം ഒരു ബോട്ടിലിൽ ആക്കി എടുത്ത് സ്പ്രയർ ഉപയോഗിച്ച് തലയിൽ നല്ലവണ്ണം സ്പ്രേ ചെയ്യുക. മുടിയുടെ താഴ് ഭാഗത്തായി അതായത് തലയിൽ തന്നെ പിടിക്കുന്ന രീതിയിൽ സ്പ്രേ ചെയ്യേണ്ടതാണ്.

സ്പ്രെയർ ഇല്ലാത്തവർ ബ്രഷോ മറ്റോ ഉപയോഗിച്ച് തലയിൽ നന്നായി തെക്കേണ്ടതാണ്. സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ഇത് വളരെ പ്രയോജനകരമാണ്. കുട്ടികളായാലും മുതിർന്നവരായാലും ഇത് ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു വിധ സൈഡ് എഫക്റ്റും ഉണ്ടാകുന്നില്ല. ഇത് തേച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന ചെറിയ മണം കുളിച്ചു കഴിഞ്ഞാൽ തന്നെ മാറുന്നതാണ്. മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനും കഞ്ഞി വെള്ളം ഇങ്ങനെ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു.വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയ ഒന്നാണ് കഞ്ഞി വെള്ളം. ഇത് മറ്റു പല ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും മാറ്റുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി താഴെയുള്ള വീഡിയോ കാണുക.