ഭക്ഷണം ഫ്രിഡ്ജിൽ വയ്ക്കുന്നത് നിങ്ങളെ രോഗിയാക്കാം

ഫ്രിഡ്ജിൽ പാകം ചെയ്ത ഭക്ഷണം വച്ചു കഴിക്കുന്ന ശീലം പലർക്കും കാണും. ദിവസവും പാചകം ചെയ്യാനുള്ള മടി കൊണ്ടോ അല്ലെങ്കിൽ എളുപ്പത്തിന് വേണ്ടിയോ കുറച്ചു ദിവസത്തെ ഭക്ഷണം ഒന്നിച്ചു ഉണ്ടാക്കി ശേഷം ഫ്രിഡ്ജിൽ നിന്ന് എടുത്തു കഴിക്കാറുണ്ട്. ഈ ഭക്ഷണ ശീലം ഇപ്പോൾ പൊതുവെ കൂടിവരികയാണ്. എന്നാൽ ഇത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പിന്നെ എങ്ങനെയാണ് ഭക്ഷണം ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എന്നത് അറിഞ്ഞിരിക്കണം. ഭക്ഷണം ഉണ്ടാക്കി 2-3 മണിക്കൂർ കൊണ്ട് ബാക്റ്റീരിയയുടെ പ്രവർത്തനം ആരംഭിക്കുകയും ഭക്ഷണത്തിൽ ഉണ്ടാകുകയും.

ചെയ്യുന്നു. ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ ഈ ബാക്റ്റീരിയകൾ നശിക്കുന്നില്ല, പകരം നിഷ്‌ക്രിയവസ്ഥയിലേക്ക് പോകുക മാത്രമാണ് ഉണ്ടാകുന്നത്. ആ ഭക്ഷണം പിന്നീട് നമ്മൾ ഫ്രിഡ്ജിൽ നിന്ന് എടുക്കുമ്പോൾ ബാക്റ്റീരിയകൾ വീണ്ടും ആക്റ്റീവ് ആകുകയും ചെയ്യുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിക്കുന്നത് വയർ സംബദ്ധമായ പല ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുന്നു. അൾസർ പോലുള്ള രോഗങ്ങളുടെ മൂലകാരണം തന്നെ ഇതാണ്. അപ്പോൾ ഫ്രിഡ്ജിൽ ഭക്ഷണം സൂക്ഷിക്കേണ്ടത് ഏതു വിധേനയാണ്. രണ്ടോ മൂന്നോ ദിവസത്തേക്കുള്ള ഭക്ഷണം ഒന്നിച്ചു ഉണ്ടാക്കി ഫ്രിഡ്ജിൽ.

വയ്ക്കുകയാണെങ്കിൽ അത് വേറെ വേറെ പത്രങ്ങളിൽ അല്ലെങ്കിൽ കണ്ടെയ്നറുകളിലാക്കി ഫ്രിഡ്ജിൽ വക്കുക. കാരണം എല്ലാ ദിവസത്തേക്കുള്ള ഭക്ഷണവും ഒരു പത്രത്തിൽ തന്നെ ആക്കി വയ്ക്കുകയാണേൽ പലവട്ടം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു വയ്ക്കേണ്ട അവസ്ഥ വരുന്നു. ഇത് വീണ്ടും വീണ്ടും ബാക്റ്റീരിയകൾ ഭക്ഷത്തിൽ കൂടാൻ കാരണമാകുന്നു. മീനും ഇറച്ചിയും ഒക്കെ ആണെങ്കിലും ഇതെ കാര്യം ശ്രദ്ധിക്കേണ്ടതാണ്. ഒരു ദിവസത്തെ ആവശ്യത്തിനുള്ളത് ഒരു കണ്ടെയ്നറിലും മറ്റൊരു ദിവസത്തേത് മറ്റൊരു കണ്ടെയ്നറിലും ആക്കി വയ്ക്കുക.

ഒരേ കണ്ടെയ്നറിൽ നിന്ന് പലവട്ടം ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്തു വച്ച് ഉപയോഗിക്കാതിരിക്കുക. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം ചൂടോടെ തന്നെ ഫ്രിഡ്ജിൽ വയ്ക്കാതിരിക്കുക. കാരണം ഇങ്ങനെ വച്ചാൽ അത് ഫ്രിഡ്ജ്ന്റെ അകത്തെ ഊഷ്മാവിനെ ബാധിക്കുന്നു. അതിൽ വ്യത്യാസം വരുകയും അത് മറ്റു ഭക്ഷണങ്ങളെ കേടു വരുത്താൻ കാരണമാകുകയും ചെയ്യുന്നു. പച്ചക്കറികൾ, പഴവര്ഗങ്ങൾ ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കുമ്പോൾ അവയിലെ പോഷകങ്ങൾ നഷ്ടപ്പെടും. കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന വീഡിയോ കാണുക.