വൃക്കരോഗം തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വൃക്കയുടെ പ്രവർത്തനം പതിയെ കുറഞ്ഞുവരുന്ന രോഗാവസ്ഥയാണ് സി കെ ഡി. വൃക്കരോഗം പലപ്പോഴും കണ്ടെത്താൻ വൈകുന്നത് ഒരു പ്രധാന പ്രതിസന്ധിയാണ്. എന്നാൽ ഇന്ന് പുത്തൻ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗം പെട്ടെന്ന് തന്നെ കണ്ടെത്തുകയും ചെയ്യുന്നുണ്ട്.
മൂത്രമൊഴിക്കുമ്പോൾ രക്തം വരുന്നത്, മൂത്രത്തിൽ കല്ല്, ഡയബറ്റിസ്, വേദന സംഹാരികൾ ധാരാളമായി ഉപയോഗിക്കുന്നത് കിഡ്നിയുടെ.

പ്രവർത്തനത്തിന് കാര്യമായി ബാധിക്കാൻ കാരണമാകാറുണ്ട്. കണ്ണിനു ചുറ്റുമുള്ള തടിപ്പ്, ശരീരം മെലിഞ്ഞു വരുന്നത്, കാൽപ്പാദത്തിൽ ഉണ്ടാകുന്ന നീര്, വിശപ്പില്ലായ്മ, മസിൽ കോച്ചി പിടിക്കുന്നത് എന്നിവ വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.വൃക്കരോഗം വരാതിരിക്കാൻ ഭക്ഷണത്തിൽ കുറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. അതുപോലെ വൃക്ക രോഗമുള്ളവരും ഭക്ഷണം കാര്യത്തിൽ കാര്യമായ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ രോഗം മാറ്റാൻ.

സാധിക്കുകയുള്ളൂ. ശരാശരി ഒരാൾക്ക് ഒരു ദിവസം വേണ്ട ഊർജ്ജത്തിന്റെ അളവ് 2200 കാലോറിയാണെങ്കിൽ വൃക്ക രാഗം ഉള്ളവർ ഇതിന്റെ അളവ് കുറയ്ക്കേണ്ടതാണ്. അവർക്ക് ഒരു ദിവസം 1500 മുതൽ 1800 കലോറി വരെ മാത്രം ഊർജ്ജം ഭക്ഷണത്തിലൂടെ കിട്ടിയാൽ മതിയാകും. ഒരു ദിവസം മൂന്നു ലിറ്ററോളം വെള്ളം കുടിക്കേണ്ടതാണ്. മാത്രമ നമ്മുടെ ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ വൃക്ക രോഗത്തിന്റെ സാധ്യതകൾ ഒരു പരിധിവരെ തടയാൻ സാധിക്കും. ദിവസവും വ്യായാമം ചെയ്യുന്നതും പോഷകാഹാരങ്ങൾ കഴിക്കേണ്ടതും അത്യാവശ്യമാണ്.

വ്യായാമം ചെയ്യുന്നതിലൂടെ രക്തയോട്ടം വർദ്ധിക്കുകയും അതിലൂടെ ഒരു പരിധി വരെയുള്ള എല്ലാ ജീവിതശൈലി രോഗങ്ങളും തടയാനും സാധിക്കും. ഇതിനോടൊപ്പം ചെയ്യേണ്ട മറ്റൊരു കാര്യം കൃത്യമായ ഡയറ്റ് പാലിക്കുക എന്നുള്ളതാണ്. ഫാറ്റി ലിവർ വരികയും, അത് പിന്നീട ലിവർ സിറോസിസിലേക്ക് മാറുകയും ഇത് പിന്നീട് കിഡ്നി ഫെയിലിയറിലേക്ക്മാറാൻ കാരണമാവുകയും ചെയ്യുന്നു.

അതുകൊണ്ടുതന്നെ ഫാറ്റി ലിവർ ഉണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിൽ വരുന്ന മാറ്റം നല്ലതാണ്പ്രത്യേകിച്ചും പ്രോട്ടീന്റെ അളവും പൊട്ടാസ്യത്തിന്റെ അളവും ഒക്കെ കൃത്യമായ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിയന്ത്രിച്ചുകൊണ്ട് ചെയ്യേണ്ടതാണ്. ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കുന്നത് വൃക്കയുടെ പ്രവർത്തനം സുഖമാക്കുന്നതിന് നല്ലതാണ്. ഇത്തരത്തിൽ ഭക്ഷണക്രമീകരണങ്ങളിലൂടെയും ചികിത്സാരീതിയിലൂടെയും ദിവസേനയുള്ള വ്യായാമത്തിലൂടെയും വൃക്ക രോഗത്തെ തടയാൻ സാധിക്കും.