റോഡിലൂടെ നടന്നു പോകവേ ഒരു അമ്മയ്ക്ക് തന്റെ കുഞ്ഞിനെ നഷ്ടമായി. സംഭവം ഇങ്ങനെയാണ്. മൂന്നു വയസ്സായ ഒരു കുഞ്ഞിനെയും കൊണ്ട് അമ്മ റോഡിലൂടെ പോവുകയായിരുന്നു. അപ്പോൾ ആയിരുന്നു അതുണ്ടായത്. ആ കുഞ്ഞ് ഡ്രെയിനേജ് ഹോളിന് അകത്തേക്ക് വീണു. എന്നാൽ ആ അമ്മ കരഞ്ഞ് സമയം കളയാൻ തയ്യാറായിരുന്നില്ല. അമ്മ ഒട്ടും തളർന്നതും ഇല്ല. വളരെ പെട്ടെന്ന് തന്നെ അവർ ഡ്രെയിനേജ് ഹോളിന്റെ മൂടി തള്ളി മാറ്റി. വളരെ ഭാരമുണ്ടായിരുന്ന.
ആ അടപ്പ് അവർക്ക് ഒരു ഭാരമായി തോന്നിയില്ല. തന്റെ കുഞ്ഞിനെ രക്ഷിക്കാനുള്ള തത്രപ്പാടിൽ ആയിരുന്നു അവർ. അവർ ചുറ്റും നോക്കാനോ ആളുകളെ വിളിച്ചു കൂട്ടാനോ നിന്നില്ല. തൻറെ കുഞ്ഞിനെ എങ്ങനെയും രക്ഷിക്കണം എന്നതായിരുന്നു അമ്മയുടെ ലക്ഷ്യം. വളരെ പെട്ടെന്ന് മൂടി മാറ്റിയ അവർ ആ ഹോളിനകത്തേക്ക് തലയിട്ടു.
നഷ്ടപ്പെടുത്തുന്ന ഓരോ സമയവും തന്റെ കുഞ്ഞിനെ തനിക്ക് നഷ്ടപ്പെടുമെന്ന് അവർക്ക് നല്ല ഉറപ്പുണ്ടായിരുന്നു. ആ വഴിയിലൂടെ വന്ന മറ്റൊരു സ്ത്രീ ഇത് കണ്ടു. ആ അമ്മ അടപ്പ് മാറ്റുന്നതും ആ കുഴിയിലേക്ക് തലനീട്ടി കുഞ്ഞിനെ തിരയുന്നതും എല്ലാം ആ വഴി യാത്രിക കണ്ടുകൊണ്ടിരുന്നു. അവരും ആ അമ്മയെ സഹായിക്കാനായി അടുത്തെത്തി. ഇരുവരും ചേർന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പരിശ്രമത്തിലായി. വളരെ പെട്ടെന്ന് തന്നെ അവർ ആ.
കുഞ്ഞിനെ രക്ഷപ്പെടുത്തി പുറത്തെടുത്തു. ആ അമ്മയ്ക്ക് വളരെയധികം സന്തോഷവും സമാധാനവും തോന്നി. ഓരോ അമ്മമാർക്കും താന്താങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരു പ്രത്യേക ശ്രദ്ധയാണ്. എത്ര കുഞ്ഞുങ്ങൾ ഉണ്ടായാലും അതിലൊന്നിനെ നഷ്ടപ്പെടുത്തുക എന്നത് ഒരമ്മയ്ക്കും ചിന്തിക്കാൻ കഴിയുന്ന കാര്യമല്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.